KeralaLatest NewsIndia

ജമ്മു കാശ്മീരിനെ മെരുക്കാൻ ഇനി കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച പോലീസ് സംഘത്തിന്റെ തലവന്‍

ശ്രീനഗര്‍: സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കിയ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പരിഗണിക്കുന്നു. ജമ്മുകശ്മീരിലെ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ഉപദേശകനാണ് നിലവില്‍ വിജയകുമാര്‍ ഐപിഎസ്. ഭീകരവിരുദ്ധ ഓപ്പറേഷന്‍വിദഗ്ധന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച പോലീസ് സംഘത്തിന്റെ തലവന്‍ മുന്‍ ഡിജിപിയുമായ കെ. വിജയകുമാര്‍ ഐപിഎസ്.

മലയാളിയായ വിജയകുമാര്‍ തമിഴ്‌നാട് കേഡറിലെ 1975 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായാണ് സേവനമനുഷ്ടിച്ചത്. ദൗത്യസേന തയ്യാറാക്കിയ ഓപ്പറേഷന്‍ കൊക്കൂണ്‍ 2004 ഒക്ടോബര്‍ 18നാണ് വീരപ്പനെ വധിച്ചത്. 2010ല്‍ ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ നക്‌സലൈറ്റ് ആക്രമണത്തില്‍ 75 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ വിജയകുമാറിനെ സിആര്‍പിഎഫ് ഐജിയായി നിയമിച്ചിരുന്നു.

പിന്നീട് പ്രദേശത്ത് നക്‌സല്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയതും വിജയകുമാര്‍ ഐപിഎസ് തന്നെയായിരുന്നു.ആഭ്യന്തരം, വനം, ആരോഗ്യം വിദ്യാഭ്യാസം, പരിതഃസ്ഥിതവിജ്ഞാനം, കായിക യുവജനക്ഷേമം, സിവില്‍ ഏവിയേഷന്‍, എസ്‌റ്റേറ്റ് ആന്റ് ഇന്‍ഫോര്‍മേഷന്‍ എന്നീ വകുപ്പുകളില്‍ ഉയര്‍ന്ന സ്ഥാനത്ത് പ്രവര്‍ത്തിച്ച്‌ പരിചയമുള്ളയാളാണ് വിജയകുമാര്‍ എന്നൊരു പ്രത്യേകതയും ഉണ്ട്. അതെ സമയം വിജയ്കുമാറിന് പുറമെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായ ദിനേശ്വര്‍ ശര്‍മ്മയുടെ പേരും ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button