കല്പറ്റ: വയനാട് പുത്തുമലയില്‍ ഇന്ന് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെ വീണ്ടും മലവെള്ളപ്പാച്ചില്‍. അതിശക്തമായ മഴപെയ്യുന്നതിനാല്‍ പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തനം ഇന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എത്രപേര്‍ അപകടത്തിനിരയായി എന്നത് സംബന്ധിച്ച കണക്ക് ഇതുവരെയും വ്യക്തമായിട്ടില്ല. 10 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേന്ദ്രസേനയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നത്. എന്നാല്‍ ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമായതിനെ തുടര്‍ന്ന് പ്രദേശമാകെ വീണ്ടും കുത്തിയൊലിക്കുകയാണ്. സമീപപ്രദേശങ്ങളില്‍നിന്ന് താമസക്കാരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ALSO READ: പ്രളയം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം
സെന്റിനല്‍ റോക്ക് എസ്റ്റേറ്റിനോടു ചേര്‍ന്ന ഭാഗത്താണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദുരന്തമുണ്ടായത്. തേയില എസ്റ്റേറ്റിന് നടുവിലെ ചരിഞ്ഞ പ്രദേശത്തേക്ക് വന്‍ ശബ്ദത്തോടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. എസ്റ്റേറ്റിലെ ആറു മുറികള്‍ വീതമുള്ള രണ്ട് പാടികള്‍, മൂന്ന് ക്വാര്‍ട്ടേഴ്സുകള്‍, പോസ്റ്റ് ഓഫീസ്, ക്ഷേത്രം, മുസ്ലിം പള്ളി, എസ്റ്റേറ്റ് കാന്റീന്, ഡിസ്പെന്‍സറി എന്നിവയടക്കം മണ്ണിനടിയിലായിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങളും വെള്ളത്തിനടിയിലായിരുന്നു.
പുത്തുമലയ്ക്ക് സമീപമുള്ള പച്ചക്കാട് ഭാഗത്ത് ബുധനാഴ്ച രാത്രി മുഴുവന്‍ കനത്ത മഴ പെയ്തതിനാല്‍ പ്രദേശത്തുനിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങളില്ലാത്തത് പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നത്. സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അഗ്നിരക്ഷാസേനയെക്കൂടാതെ എണ്‍പതോളം എന്‍.ഡി.ആര്.എഫ്., ഡി.എസ്.സി. സേനാംഗങ്ങളും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തിയിരുന്നത്. പ്രദേശത്ത് തുടരുന്ന കനത്തമഴയെ തുടര്‍ന്ന് തത്ക്കാലത്തേക്ക് തിരച്ചില്‍ നിര്‍ത്തി. കള്ളാടി ഇറിഗേഷന്‍ റെയ്ഞ്ച് സ്റ്റേഷന്റെ കണക്കുപ്രകാരം പുത്തുമലയില്‍ വെള്ളിയാഴ്ച 550 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇത് അസാധാരണമായ സാഹചര്യമാണ്.
ALSO READ: പ്രതികൂല കാലാവസ്ഥ; കവളപ്പാറയില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം വെകിയേക്കും
Post Your Comments