പാലക്കാട്: മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനീയർമരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് ഇന്ന് രാവിലെ മരിച്ചത്. റെയിൽവേ ഓവുപാലം നിർമ്മിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്.
പാലക്കാട്-ഷൊര്‍ണ്ണൂര്‍ റെയില്‍വേപാതയില്‍ മാങ്കുറിശ്ശി വള്ളൂര്‍തൊടിക്ക് സമീപമായിരുന്നു മണ്ണിടിഞ്ഞു വീണത്. അപകടത്തിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. ഇവർ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
Post Your Comments