ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടം തകര്‍ന്നുവീണത് മൂലം അരികിലുള്ള രണ്ടു കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം അപകടത്തിൽ ആളപായമില്ലെന്നാണ് ലഭിച്ച റിപ്പോര്‍ട്ടെന്ന് ദേശീയ ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചയോടെ ഷിംലയിലാണ് സംഭവം. കനത്തമഴയാണ് ഹിമാചല്‍ പ്രദേശില്‍ അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് എട്ടുനില കെട്ടിടം തകര്‍ന്നുവീണത്. ഇതേതുടർന്ന് സമീപത്തുള്ള ഹോട്ടല്‍ അടക്കമുള്ള രണ്ടു കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും ദേശീയ ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Building collapse in shimla pic.twitter.com/XcA69ustvp
— Hemant joshi hpyc (@TeVVqm7I3Ou0tAG) September 30, 2021
Post Your Comments