ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും, വിഭജന ബിൽ പാസാക്കിയതും പാക്കിസ്ഥാനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതിനാൽ പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു.
വിഷ്വൽ റേഞ്ചിനപ്പുറത്തെ ടാർഗറ്റുകളെ വരെ നേരിടാൻ സാധിക്കുന്ന റഷ്യയുടെ ആർ-27 എയർ-ടു-എയർ മിസൈലുകളാണ് ഇന്ത്യൻ വ്യോമസേന വാങ്ങുന്നത്. ഇതിനായി 1500 കോടിയുടെ കരാറിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വച്ചിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ് . ആ പോർവിമാനത്തിനൊപ്പം ശത്രു രാജ്യങ്ങളുടെ വിഷ്വൽ റേഞ്ചിനപ്പുറമുള്ള റഷ്യയുടെ ആർ-27 എയർ-ടു-എയർ മിസൈലുകളും ചേരുമ്പോൾ ഇന്ത്യയുടെ ആക്രമണ ശേഷി പതിന്മടങ്ങ് വർദ്ധിക്കും. ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക പോർവിമാനമായ സു-30 എംകെഐ കോംബാറ്റ് എയർക്രാഫ്റ്റിൽ ഘടിപ്പിക്കുന്നതിനായാണ് ഈ മിസൈലുകൾ വാങ്ങുന്നത് . സുഖോയ്,മിഗ് പോർവിമാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് റഷ്യ ഈ ആയുധങ്ങൾ വികസിപ്പിച്ചത്.
നാലു മീറ്റർ നീളവും,53 കിലോഗ്രാം ഭാരവുമാണ് ഇതിനുള്ളത്. ആറു വ്യത്യസ്ത വേർഷനുകളിലുള്ള ആർ 27 ന്റെ ആർ-27ഇപിഐ യ്ക്ക് 110 കിലോമീറ്ററിനുള്ളിലുള്ള ലക്ഷ്യം വരെ ഭേദിക്കാൻ സാധിക്കും. റഷ്യൻ കമ്പനിയായ വ്യംപെൽ, ഉക്രേനിയൻ കമ്പനിയായ ആർതെം എന്നിവ സംയുക്തമായാണ് ആർ 27 നിർമ്മിക്കുന്നത്. പ്രതികൂല കാലാവസ്ഥകളെയും അതിജീവിച്ച് ശത്രുരാജ്യങ്ങളുടെ പോർവിമാനങ്ങൾ തകർക്കാൻ ഈ മിസൈലുകൾക്ക് സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ അടിയന്തിര ആവശ്യങ്ങൾക്കുള്ള ആയുധങ്ങൾ വാങ്ങുന്ന 7,600 കോടിയുടെ കരാറിലാണ് ഇന്ത്യൻ വ്യോമസേന ഒപ്പ് വച്ചത്. പുൽവാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ ആവശ്യമായ അടിയന്തിര ആയുധങ്ങൾ വാങ്ങാൻ കര,നാവിക,വ്യോമസേനകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.
Post Your Comments