Latest NewsNewsInternational

യുഎസിന്റെ യുദ്ധവിമാനങ്ങളും എയര്‍ ടു എയര്‍ മിസൈലുകളും ഉള്‍പ്പെടെ 20 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന്

വാഷിങ്ടണ്‍: ഇസ്രയേലിന് 20 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ്. യുദ്ധവിമാനങ്ങളും അത്യാധുനിക എയര്‍ ടു എയര്‍ മിസൈലുകളും ഉള്‍പ്പെടെയുള്ള 20 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രയേലിന് വില്‍പ്പന നടത്താന്‍ അംഗീകാരം നല്‍കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.

Read Also: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് കണ്ടെത്തല്‍: പ്രതികരിച്ച് ഷാഫി പറമ്പില്‍

50-ലധികം എഫ്-15 യുദ്ധവിമാനങ്ങള്‍, അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകള്‍, 120 എംഎം ടാങ്കിനുള്ള വെടിയുണ്ടകള്‍, ടെക്നിക്കല്‍ വാഹനങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ കരാര്‍ പ്രകാരം വില്‍പന നടത്തും.

ഇസ്രയേല്‍ ഉള്‍പ്പെട്ടേക്കുമോ മിഡില്‍ ഈസ്റ്റ് യുദ്ധത്തിന് തുടക്കമിടുമോ എന്ന ആശങ്ക ഉയരുന്ന സമയത്താണ് ഈ വിവരം പുറത്ത് വരുന്നത്. ആയുധങ്ങള്‍ ഉടന്‍ തന്നെ കൈമാറുന്ന വിധമാണ് കരാര്‍ എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button