ന്യൂഡല്‍ഹി; ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് 70,000 കോടി രൂപയുടെ ആയുധ ശേഖരം വാങ്ങുന്നതിനുള്ള കരാറിന് കേന്ദ്രം അംഗീകാരം നല്‍കി . പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷത വഹിച്ച ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വ്യോമസേനയ്ക്ക് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, കരസേനയ്ക്ക് 307 എടിഎജിഎസ് ഹൗവിറ്റ്സേഴ്സ്, തീരദേശ സേനയ്ക്ക് 9 എഎല്‍എച്ച് ധ്രുവ് ചോപ്പോഴ്സ് എന്നിവയും 60 തദ്ദേശീയ യൂടിലിറ്റി ഹെലികോപ്റ്ററുകളും കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ലഭ്യമാകും.
Read Also:ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ട, പുതിയ അറിയിപ്പുമായി യുഐഡിഎഐ
ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്നും 32,000 കോടി രൂപയുടെ മെഗാ ഓര്‍ഡറിനാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം 60 യുഎച്ച് മറൈന്‍ ചോപ്പേഴ്സ് വ്യോമസേനയ്ക്ക് ലഭ്യമാകും. നാവികസേനയ്ക്ക് വേണ്ടി 56,000 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ബ്രഹ്മോസ് മിസൈല്‍ കൂടാതെ ശക്തി ഇഡബ്ല്യൂ സിസ്റ്റംസ്, യുടിലിറ്റി ഹെലികോപ്റ്റേഴ്സ് എന്നിവ ഇതുവഴി ലഭിക്കുന്നതാണ്.
Post Your Comments