ചെന്നൈ: സ്വന്തം കാര്യം മാത്രം പരിഗണിച്ചുള്ള ജീവിത ശൈലി കാരണം അതിവേഗം മരുഭൂമിവല്‍ക്കരിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാം( യുഎന്‍ഇപി) ഇന്ത്യാ തലവന്‍ അതുല്‍ ബഗായ്. സിഐഎസ്‌ഐ സഭ ചെന്നൈ സിനഡ് സെന്ററില്‍ സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മൂന്നിലൊന്ന് ഭാഗം നേരത്തേ തന്നെ മരുഭൂമിയാണെന്നും ബാക്കി ഭാഗം കൂടി അങ്ങനെയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ കണ്ടീഷണര്‍ ഉപയോഗിച്ച് താമസ സഥലം തണുപ്പിക്കുമ്പോള്‍ പുറത്തെ പരിസ്ഥിതിയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്നും ആഗോളതാപനം ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനസുവെച്ചാല്‍ ചെറിയ കാര്യങ്ങളിലൂടെ പോലും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. ജ്യൂസ് കുടിക്കുമ്പോള്‍ പ്ലാസ്റ്റ്ക് സ്‌ട്രോ ഉപയോഗിക്കില്ലെന്ന് 120 കോടി ജനങ്ങള്‍ തീരുമാനിച്ചാല്‍ അതിന്റെ ഫലം വളരെ വലുതായിരിക്കുമെന്നും ബഗായ് പറഞ്ഞു.
സിഎസ്‌ഐ സഭ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദരീതികള്‍ എല്ലാവര്‍ക്കും പ്രചോദനം പകരുന്നതാണ്. സഭയുടെ ഗ്രീന്‍ സ്‌കൂള്‍ പദ്ധതിയില്‍ സഹകരിക്കാന്‍ യുഎന്‍ഇപിക്കു താല്‍പര്യമുണ്ടെന്നും ബഗായ് പറഞ്ഞു. സിഎസ്‌ഐ ഇക്കോളജിക്കല്‍ കണ്‍സേണ്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ബിഷപ് എം. ജോസഫ് മദ്രാസ് രൂപതാ ബിഷപ് ഡോ. ജെ.ജെ ജോര്‍ജ്ജ് സ്റ്റീഫന്‍, മലബാര്‍ രൂപതാ ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടര്‍, ഡോ. മനോജ് കുര്യന്‍, ദേശീയ ചര്‍ച്ച് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. അസിര്‍ എബനസീര്‍, സിഎസ്‌ഐ ജനറല്‍ സെക്രട്ടറി റവ. ഡോ. ഡി.രത്‌നാകര സദാനന്ദ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കോളജിക്കല്‍ കണ്‍സേണ്‍സ് ഓണററി ഡയറക്ടര്‍ പ്രൊഫ. മാത്യു കോശി പുന്നക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post Your Comments