Latest NewsNewsInternationalOmanGulf

മരുഭൂമിയിൽ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹയില്‍ പാമ്പിന്‍ മാളങ്ങള്‍, വെള്ളച്ചാട്ടം, തിളങ്ങുന്ന പവിഴം:കണ്ടെത്തല്‍ (വീഡിയോ)

മസ്‌ക്കറ്റ്: ഒമാനിലെ മരുഭൂമിയില്‍ വർഷങ്ങൾ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ഗുഹയില്‍ പര്യവേക്ഷണം നടത്തി ഭൗമശാസ്ത്രജ്ഞർ. 30 മീറ്റര്‍ നീളവും നൂറ് അടി വീതിയുമുള്ള വെല്‍ ഓഫ് ഹെല്ല് എന്ന പേരിൽ അറിയപ്പെടുന്ന നരകത്തിന്റെ കിണറിലാണ് പര്യവേക്ഷണത്തിനായി വിദഗ്ധര്‍ ഇറങ്ങിയത്.

ഭൗമശാസ്ത്രജ്ഞനായ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന പര്യവേക്ഷണംത്തിൽ ഭൂമിക്കടിയില്‍ 400 അടി താഴ്ചയില്‍ പാമ്പിന്‍ മാളങ്ങളും പാമ്പിന്‍ കൂട്ടവും കണ്ടെത്തി. ഇതിന് പുറമേ പവിഴങ്ങളും വെള്ളച്ചാട്ടങ്ങളും കണ്ടെത്താനായി. നിരവധി പാമ്പുകള്‍ ഉണ്ടെങ്കിലും ഒന്നും തങ്ങളെ ഉപദ്രവിച്ചില്ലെന്ന് മുഹമ്മദ് പറയുന്നു. ഗുഹയില്‍ ഇറങ്ങാന്‍ ശ്രമിച്ചാല്‍ കഴുത്തിന് മുകളില്‍ തല കാണില്ലെന്നും മതത്തില്‍ വിശ്വസിക്കാത്തവര്‍ മരണത്തിന് ശേഷം ഗുഹയില്‍ പീഡനത്തിന് വിധേയരാകേണ്ടിവരുമെന്നുമാണ് തദ്ദേശീയരുടെ ഇടയിലെ വിശ്വാസം.

സമൂഹമാധ്യമത്തിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍

മലനിരകളോട് ചേര്‍ന്നുള്ള ഗുഹയിൽ കയറിട്ടാണ് താഴേക്ക് ഇറങ്ങിയത്. ആറു മണിക്കൂര്‍ നേരം അവിടെ ചെലവഴിക്കുകയും ശാസ്ത്രീയ പഠനത്തിനായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തതായി മുഹമ്മദ് വ്യക്തമാക്കി. ഗുഹയ്ക്ക് അടിയിലും വായുസഞ്ചാരമുണ്ടെന്നും ഏറ്റവും അതിശയിപ്പിച്ച കാര്യം, വെള്ളച്ചാട്ടത്തില്‍ തിളങ്ങുന്ന പവിഴങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button