പ്രകൃതി വല്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ആഗോളതാപനം വലിയ ഭീഷണിയായി തുടരുന്ന സാഹചര്യം അങ്ങനെയുള്ളൊരു സമയത്താണ് ഒരു ലോക കാലാവസ്ഥ ദിനം കൂടി എത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ധിച്ചതായാണ് കണക്കുകള്‍. കാര്‍ബണ്‍ ഡൈ ഓക്സയ്ഡ് അടക്കമുള്ള ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ബാഷ്പീകരണം വര്‍ധിക്കുകയാണ്. ഇത് വലിയൊരു പ്രതിസന്ധിയിലേക്ക് മനുഷ്യരാശിയെത്തന്നെ കൊണ്ടെത്തിച്ചേക്കാം.
Also Read:സംസ്ഥാനത്ത് മികച്ച മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന മുന്നണി എല്‍ഡിഎഫ് ; സർവേ ഫലങ്ങൾ
ഒരു സെന്റിഗ്രേഡ് ചൂട് കൂടുമ്പോൾള് അന്തരീക്ഷത്തില്‍ ഏഴ് ശതമാനത്തിലധികം ഈര്‍പ്പം ഉള്‍ക്കൊള്ളാനാവും. ഇതോടെ കനത്ത മഴമേഘങ്ങള്‍ സൃഷ്ടിക്കപ്പെടാം. അതിതീവ്ര മഴയും ഇതുമായി ബന്ധപ്പെട്ടാണ്. വന്‍പ്രളയങ്ങള്‍ വിപത്ത് തീര്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥ സംഘടനയുടെ ആഭിമുഖ്യത്തില്‍ കാലാവസ്ഥ ദിനം ആചരിക്കുന്നത്. സമുദ്രം, കാലാവസ്ഥ, അന്തരീക്ഷ സ്ഥിതി എന്ന ദിനാചരണ സന്ദേശം താപനഘടകങ്ങളുടെ പരസ്പര ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്.
അന്തരീക്ഷ താപത്തിന്റെ 90 ശതമാനവും സമുദ്രത്തിലേക്കാണ് ആവാഹിക്കപ്പെടുന്നത്. ഇത് സമുദ്രത്തിന്റെ താപനില ഭീകരമായി ഉയരാന്‍ കാരണമാകുന്നു. ചുഴലിക്കാറ്റുകള്‍ കൂടുകയും വേലിയേറ്റ-വേലിയിറക്കങ്ങള്‍ക്ക് അസ്വാഭാവികതയുണ്ടാകുകയും ചെയ്യുന്നു. സമുദ്രത്തിന്റെ അടിത്തട്ട് തൊടുന്ന ചൂട്, സമുദ്രജല പ്രവാഹങ്ങളെ പോലും ബാധിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സൂക്ഷിക്കണം ഈ പ്രകൃതിയും അതിന്റെ വിഭവങ്ങളുമെല്ലാം നമ്മുടെ നിലനിൽപ്പിനു അനിവാര്യമാണ്. 2050ഓടെ സമുദ്ര താപനില ഏറ്റവും തീക്ഷ്ണമായ അനുപാതത്തിലേക്ക് എത്തുമെന്ന നിഗമനമാണ് കാലാവസ്ഥ വ്യതിയാന ഗവേഷകര്‍ പങ്കുവെയ്ക്കുന്നത്. ആഗോളതാപനം കുറക്കാന്‍ പ്രാദേശികതലം മുതല്‍ രാജ്യാന്തരതലം വരെ ശാസ്ത്രീയ നടപടികള്‍ വേണമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ ആവശ്യം.
Post Your Comments