ന്യൂഡല്‍ഹി: പാര്‍ലമെന്റ് പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ചൂലുമായിറങ്ങിയ ബിജെപി എംപി ഹേമമാലിനിക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസ ശരം. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പരിഹാസവും വിമര്‍ശനവുമായി എത്തിയത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മുതല്‍ നിരവധി പേരാണ് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ശുചീകരണത്തിനിറങ്ങിയ ഹേമമാലിനിയെയും മന്ത്രി അനുരാഗ് താക്കൂറിനെയും പരിഹസിച്ച് രംഗത്തെത്തിയിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സ്ഥലമല്ലേ പാര്‍ലമെന്റ് പരിസരം എന്നാണ് ഹേമമാലിനി അടിച്ചുവാരുന്ന ചിത്രം പങ്കുവച്ച് ഒമര്‍ അബ്ദുള്ള തന്റെ ട്വീറ്റില്‍ പരിഹസിച്ചത്. അടുത്ത ഫോട്ടോഷൂട്ടിന് മുന്‍പ് ചൂല് പിടിക്കേണ്ടത് എങ്ങനെയാണെന്ന് രഹസ്യമായി പഠിക്കൂ എന്നും മഥുര എംപിയെ ലക്ഷ്യം വച്ച് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. എന്നാല്‍ ഒമര്‍ അബ്ദുള്ള
ഇതാദ്യമായല്ല ഹേമമാലിനിയെ പരിഹസിക്കുന്നത്. ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏപ്രിലില്‍, മഥുര മണ്ഡലത്തിലെ ഒരു വയലില്‍ ട്രാക്ടറില്‍ ഇരിക്കുന്ന ഹേമമാലിനിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ പരിഹസിച്ചും ഒമര്‍ അബ്ദുള്ള രംഗത്തെത്തിയിരുന്നു. ഇതിനുപുറമെ നിരവധി പേരാണ് ഹേമമാലിനിയെ കളിയാക്കി ട്വിറ്ററിലെത്തിയത്. അനുരാഗ് താക്കൂര്‍ ക്രിക്കറ്റിലുള്ള കഴിവും ഹേമമാലിനി തന്റെ അഭിനയത്തിലുള്ള കഴിവും പുറത്തെടുത്തുവെന്നാണ് ഒരു ട്വീറ്റ്.
വിവേക് ഒബ്രോയ് സിനിമയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് തുല്യമാണ് ഹേമമാലിനി ഈ ശുചീകരണത്തിന് നല്‍കിയതെന്നാണ് മറ്റൊരാളുടെ ട്വീറ്റ്. എങ്ങനെ അടിച്ചുവാരണമെന്നത് സ്‌കില്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കുമോ എന്ന പരിഹാസവുമായും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
Ma’am please practice how to wield the ? in private before your next photo op. This technique you’ve employed won’t contribute much to improving cleanliness in Mathura (or anywhere else for that matter). https://t.co/jFVLPJDLwy
— Omar Abdullah (@OmarAbdullah) July 13, 2019
Anurag Tkahur is using his cricketing skills & Hema Malini is using her acting skills
— اظہر خان (@Azhariskhan) July 13, 2019
Hema Malini's contribution in this cleaning drive is equal to Vivek Oberoi's contribution in Indian cinema.? https://t.co/N3UiAmrlZf
— Junny Bhat (@imjunnybhat) July 13, 2019
Hema Malini's contribution in this cleaning drive is equal to Vivek Oberoi's contribution in Indian cinema.? https://t.co/N3UiAmrlZf
— Junny Bhat (@imjunnybhat) July 13, 2019
Forget 'Swachh Bharat Abhiyan' photo op, @dreamgirlhema urgently needs a training for using broom. Is it possible under Skill India project Mr @narendramodi? pic.twitter.com/x5hEsOpXrL
— Purva Agarwala #JaiKisan (@feignism) July 13, 2019
Post Your Comments