ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ എസ്പിയെ തള്ളാതെ മ്ന്തരി എം.എം മണി. പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരേയെല്ലാം പ്രതിയാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. നെടുങ്കണംട കസ്റ്റഡി കൊലപാതകത്തില്‍ എസ്പിയ്ക്കെതിരെ നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇടുക്കി എസ്പി കെ.ബി വേണു ഗോപാലിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.
ഇടുക്കി എസ്പി കെ ബി വേണുഗോപാല്‍ മന്ത്രി എം എം മണിയുടെ കിങ്കരനാണെന്ന് വി ഡി സതീശന് എംഎല്‍എ പറഞ്ഞു. കുപ്രസിദ്ധമായ ‘വണ്‍, ടു, ത്രീ’ ക്ക് ശേഷം ഫോറും ആയി. കുറ്റക്കാരനായ എസ്പിക്കെതിരെ നടപടിയെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
Post Your Comments