KeralaLatest News

സിഒടി നസീര്‍ വധശ്രമം: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീര്‍ വധശ്രമ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നു. തലശ്ശേരി സി ഐയും എസ് ഐയും ഇന്ന് ചുമതല ഒഴിയും. ഇവര്‍ക്ക് കസ്റ്റഡിയില്‍ വാങ്ങിയ കേസിലെ ആസൂത്രകന്‍ സന്തോഷിനെ ചോദ്യം ചെയ്യാനാകില്ല.

നസീര്‍ വധശ്രമ കേസിലെ ഗൂഡാലോചന സംബന്ധിച്ചുള്ള അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് ഉദ്യാഗസ്ഥരുടെ മാറ്റം. ഇത് അന്വേഷണത്തെ സാരമായി ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button