Latest NewsNewsIndia

നവിമുംബൈയിലെ ഫാം ഹൗസിലെത്തുന്ന സല്‍മാനെ വെടിവച്ച് കൊല്ലാന്‍ പദ്ധതി, 25 ലക്ഷത്തിന് കരാര്‍ ഉറപ്പിച്ചു: പൊലീസ് കുറ്റപത്രം

മുംബൈ: നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നവിമുംബൈയിലെ ഫാം ഹൗസിലെത്തുന്ന സല്‍മാനെ വെടിവച്ച് കൊല്ലാന്‍ പദ്ധതിയിട്ട സംഘത്തിനെതിരെയാണ് കുറ്റപത്രം. എകെ. 47 അടക്കം ആയുധങ്ങള്‍ പ്രതികള്‍ സംഭരിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Read Also: വെണ്‍പാലവട്ടം അപകടം: സിമിയുടെ മരണത്തില്‍ സഹോദരി സിനിക്ക് എതിരെ പൊലീസ് കേസ്

സല്‍മാനോട് വൈരാഗ്യമുള്ള ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങ് ഏര്‍പ്പാടാക്കിയ വാടക കൊലയാളികളെ കഴിഞ്ഞ മാസമാണ് നവിമുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പ്രതികളാണ് ഇതുവരെ കേസില്‍ പിടിയിലായത്. മാസങ്ങള്‍ക്ക് മുന്‍പേ പ്രതികള്‍ പദ്ധതിയുടെ ആസൂത്രണം ആരംഭിച്ചിരുന്നു. ഇതിനായി എകെ 47 അടക്കം ആയുധങ്ങള്‍ ഇവര്‍ സംഭരിച്ചു.

25 ലക്ഷം രൂപയ്ക്കാണ് ബിഷ്ണോയി ഗ്യാങ് പ്രതികളുമായി കരാര്‍ ഉറപ്പിച്ചിരുന്നത്. സല്‍മാന്‍ ഖാനെ നിരീക്ഷിക്കാനായി വന്‍സംഘത്തെയും പ്രതികള്‍ ഏര്‍പ്പാടാക്കിയിരുന്നു. ഏകദേശം 70-ഓളം പേരെയാണ് നടന്റെ മുംബൈ വീടും, പന്‍വേലിലെ ഫാംഹൗസും, മറ്റും നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയത് . നടനെ വധിക്കാനായി 18 വയസ്സില്‍ താഴെ പ്രായമുള്ളവരെയും സംഘം റിക്രൂട്ട് ചെയ്തിരുന്നു. കൊലപാതക ശേഷം കന്യാകുമാരി വഴി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഏപ്രില്‍ 14ന് ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പില്‍ മുംബൈ പൊലീസും അന്വേഷണം തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button