ബഗ്ദാദ്: അമേരിക്കന്‍ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം . ലോകരാഷ്ട്രങ്ങള്‍ ഭീതിയില്‍. ഒമാന്‍ ക്കടലില്‍ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായിരുന്നു ഒടുവിലെ റിപ്പോര്‍ട്ട്. എന്നാല് അമേരിക്കന്‍ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായി എന്നാണ് പുതിയ വാര്‍ത്ത.ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അമേരിക്കന്‍ സൈനിക ക്യാംപിന് നേരെയായിരുന്നു ആക്രമണം. മൂന്ന് ഷെല്ലുകളാണ് ക്യാംപിന് നേരെ പ്രയോഗിച്ചത്. ഇറാഖിലെ സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന സംശയിക്കുന്നു. എന്നാല്‍ ഒമാന്‍ കടലിലെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. അമേരിക്ക ഇറാനെതിരെ ആരോപണം ഉന്നയിക്കുകയും ഇറാന്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ…
ശനിയാഴ്ച രാവിലെയാണ് ബഗ്ദാലിലെ അമേരിക്കന്‍ ക്യാംപിന് നേരെ ആക്രമണമുണ്ടായത്. അതീവ സുരക്ഷയുള്ള മേഖലയിലാണ് ആക്രമണം. ബഗ്ദാദിലെ ബലദ് വ്യോമതാവളത്തിന് നേരെയാണ് ഷെല്ലാക്രമണമുണ്ടാത്. ഷെല്‍ വീണ സ്ഥലത്ത് തീ പടര്‍ന്നെങ്കിലും കൂടുതല്‍ നാശനഷ്ടമുണ്ടായില്ലെന്ന് ഇറാഖ് സൈന്യം പ്രസ്താവനയില് അറിയിച്ചു. ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കുന്ന അമേരിക്കന്‍ സൈനികരാണ് ക്യാംപിലുണ്ടായിരുന്നത്.
Post Your Comments