മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നായ ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം. ഇതോടെ പലയിടത്തും ആപ്പ് നിശ്ചലമായി. ടെലിഗ്രാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടെലിഗ്രാമിന്റെ സേവനങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് അറ്റാക്ക് (ഡി.ഡി.ഓ.എസ്.) ആണ് ഉണ്ടായിരിക്കുന്നതെന്നും അമേരിക്കയിലും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്കും കണക്ഷന് പ്രശ്നങ്ങള്‍ നേരിട്ടതായും കമ്പനി അറിയിച്ചു.
സെര്‍വറിലേക്ക് വ്യാജ നിര്‍ദേശങ്ങള്‍ അയക്കുകയും യഥാര്‍ത്ഥ നിര്‍ദേശങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം സെര്‍വറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയുമാണ് ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് അറ്റാക്ക് ചെയ്യുന്നത്. സെര്‍വറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുക മാത്രമേ സൈബര്‍ ആക്രമണത്തിലൂടെ ഉണ്ടായിട്ടുള്ളൂ എന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ടെലിഗ്രാം ട്വിറ്ററില്‍ അറിയിച്ചു.
Post Your Comments