Latest NewsGulf

റമദാനിലെ അവസാന വെള്ളിയാഴ്ച കഴിഞ്ഞു; പെരുന്നാൾ ആഘോഷത്തിലേക്ക് സൗദി

എല്ലാ പള്ളികളിലും വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്

റിയാദ്: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച കഴിഞ്ഞു. വിശ്വാസികൾ ഇനി പെരുനാൾ തിരക്കിലേക്ക്. സൗദിയിൽ പെരുനാൾ അടുത്തതോടെ വിപണിയും സജീവമായി. പുണ്യമാസത്തെ അവസാന വെളിയാഴ്ചയായ ഇന്നലെ രാജ്യത്തെ എല്ലാ പള്ളികളിലും വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

റമദാൻ നാളിലെ പുണ്യമായ അവസാന പത്തിന്റെ പുണ്യം നുകരാൻ രാവിലെ മുതൽ പള്ളികളിൽ വിശ്വാസികളുടെ തിരക്കായിരുന്നു. റമദാൻ അവസാനമായതോടെ ചൂടിനും കാഠിന്യമേറിയിട്ടുണ്ട്. എന്നാൽ നരക മോചനത്തിന്റെ ദിനങ്ങൾ കടന്നു പോകുന്ന അവസാന പത്തിൽ കഠിന ചൂടിലും പ്രയാസ രഹിതമായി നൊമ്പെടുക്കാൻ കഴിയുന്ന സന്തോഷത്തിലാണ് വിശ്വാസികൾ. കൂടാതെ റമദാൻ അവസാനമായതോടെ എല്ലാ വിപണിയും സജീവമായി. മാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും തിരക്ക് വർദ്ധിച്ചു. പെരുന്നാളോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് വാണിജ്യ രംഗത്തുള്ളവരുടെ കണക്കുകൂട്ടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button