ഷാര്‍ജ: കീടനാശിനി ശ്വസിച്ച് മരണത്തിന് കീഴടങ്ങിയ 10 വയസുകാരന്റെ സംസ്‌കാരം ഇന്ന്. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം വിട്ടുനൽകാനുള്ള രേഖകൾ വാങ്ങിയശേഷം പ്രാർത്ഥനകൾ നടത്തി ഷാർജയിലെ അൽ സഹബാബ പള്ളിയിൽ ശവസംസ്കാരം നടത്തുമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു.
തൊട്ടടുത്ത ഫ്ലാറ്റില്‍ സ്പ്രേ ചെയ്ത അലൂമിനിയം ഫോസ്‍ഫൈഡ് ശ്വസിച്ചതാണ് അപകട കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 27 നാണ് നാലംഗ പാകിസ്ഥാനി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഷാഫി അല്ലാ ഖാന്‍ (42), ഭാര്യ ആരിഫ ഷാഫി (41) എന്നിവരെയും രണ്ട് മക്കളെയുമാണ് ആശുപത്രിയയില്‍ എത്തിച്ചത് ദമ്പതികളുടെ മൂത്ത മകന്‍ മണിക്കൂറുകള്‍ക്കകം മരിക്കുകയായിരുന്നു.
മരിച്ച കുട്ടിയുടെ ഇരട്ടസഹോദരി കോമൽ ഇപ്പോഴും അൽഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. മാതാപിതാക്കളും ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥർ അടുത്തുള്ള അപ്പാർട്ട്മെന്റിൽ നിന്ന് 32 കീടനാശിനി ഗുളികകൾ പിടിച്ചെടുത്തിരുന്നു.
Post Your Comments