പരിയാരം: കുടിവെള്ളമെന്ന് കരുതി കീടനാശിനി കുടിച്ച വയോധികന് ദാരുണാന്ത്യം. പുറവൂര്‍ പള്ളിക്കല്‍ പുതിയകത്ത് മമ്മു(72) ആണ് മരിച്ചത്. മുണ്ടേരിയില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇയാള്‍ കയ്യില്‍ കരുതിയ കുപ്പിവെള്ളം കുടിച്ച് അല്‍പ സമയത്തിനകം അവശനിലയില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി പരിശോധിച്ചപ്പോഴാണ് മമ്മു കീടനാശിനിയാണെന്ന് മനസിലായത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ ഇന്നു പുലര്‍ച്ചെയോടെയാണ് മരിച്ചത്.
നേരത്തെ ആത്മഹത്യ പ്രവണ പ്രകടിപ്പിച്ചിരുന്നതിനാല്‍ മനപൂര്‍വം കീടനാശിനി കുടിച്ചതാവാമെന്നും സംശയിക്കുന്നുണ്ട്.
ഭാര്യ: കച്ചേരിപ്പറമ്പ് കുഞ്ഞിക്കണ്ടി നബീസു. മക്കള്‍: സെറീന, ജബ്ബാര്‍(കുവൈറ്റ്), സമീറ. മരുമക്കള്‍: ഷുക്കൂര്‍(പുറവൂര്‍), ഹഫീമ(എടയന്നൂര്‍), റിയാസ്(കാട്ടാമ്പള്ളി). കബറടക്കം ഇന്ന് വൈകുന്നേരം അഞ്ചിന് പുറവൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
Post Your Comments