ശ്രീനഗര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അവിമതിക്കാരന് എന്ന നരേന്ദ്ര മേദിയുടെ പ്രസ്താവനം വലിയ വിവാദമാണുണ്ടാക്കിയത്. അതിനു പിന്നാലെ സിഖ് വിരുദ്ധ കലാപത്തില്‍ കൊല നടത്താന്‍ രാജീവ് ഗാന്ധി നിര്‍ദ്ദേശം നല്‍കിയെന്നും ബിജെപി ഇന്നലെ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. അതേസമയം രാജീവിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.
രാജീവ് ഗാന്ധി തുടക്കത്തില്‍ അഴിമതിക്കാരനായിരുന്നില്ലെന്നും പിന്നീട് ചിലരുടെ സ്വാധീനതയില്പ്പെട്ടാണ് ബൊഫേഴ്സ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജീവ് അഴിമതിക്കാരനായിരുന്നില്ലെന്ന് സുപ്രീം കോടതിയിലെ ഒരു അഭിഭാഷകനുമായുള്ള അഭിമുഖത്തില്‍ മാലിക് പറയുന്ന ഓഡിയോ ക്ലിപ്പ് ബിജെപി വിമത നേതാവ് അജയ് അഗര്‍വാള്‍ പുറത്തു വിട്ടിരുന്നു. 76 സെക്കന്‍ഡുകളുള്ള ഈ ഓഡിയോ ക്ലിപ് പുറത്തു വന്നിതിനു പിന്നാലെയാണ് സത്യപാല്‍ മാലിക് തന്റെ പ്രതികരണവുമായി രംഗത്തെത്തിയത്. രാജീവ് അഴിമതിക്കാരനായിരുന്നില്ലെന്നും അദ്ദേഹം ഒരിക്കലും അനാവശ്യമായി അന്നും വാങ്ങിയിരുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments