കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ സിപിഎമ്മിനെതിരെ ശക്തമായി സമരം ചെയ്ത വയല്‍ക്കിളികളുടെ സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ പൊതു പ്രവര്‍ത്തനം നിര്‍ത്തുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ ഒരു ഹോട്ടല്‍ തുടങ്ങുന്നതിന്റെ തിരിക്കിലാണ് ഇപ്പോള്‍ സുരേഷ്. നിരന്തരമായുള്ള ഭീഷണികളും സാമ്പത്തിക ബുദ്ധിമുട്ടുമാണ് ഈ തീരുമാനമെടുക്കാന്‍ കാരണമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ബൈപ്പാസ് സമരം നയിച്ചതിന് ശേഷം പ്രാദേശിക തലത്തില്‍ കടുത്ത ഭീഷണിയാണ് നേരിടുന്നതെന്ന് സുരേഷ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സുരേഷിന്റെ വീടിനടുത്ത് നടത്തിയ പൊതുയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് ഇദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. നടത്തിയത്. കമ്യൂണിസ്റ്റ് വിരുദ്ധനായ ആള് സ്വന്തം പേരിനൊപ്പം കീഴാറ്റൂരെന്ന സ്ഥലപ്പേര് ചേര്‍ക്കരുതെന്നും ഇനിയും അയാളെ സഹിച്ചിരിക്കാനാകിന്നെുമായിരുന്നു ജയരാജന്റെ വിമര്‍ശനം.
എന്നാല്‍ പ്രസ്ഥാനത്തില്‍ വരാതെ തന്നെ കമ്മ്യൂണിസ്റ്റ് ബോധവും ജീവിതവും നയിക്കുന്ന ഒരുപാട് പേരുണ്ടെന്നും. ആരുടെയെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് കമ്മ്യൂണിസ്റ്റുകാരനാവന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് മരഉപടി നല്കി. തളിപ്പറമ്പില്‍ തുടങ്ങുന്ന പുതിയ ഹോട്ടലിന്റെ അവസാനവട്ട മിനുക്ക് പണികളിലാണ് ഇപ്പോള്‍ സുരേഷ്.
Post Your Comments