കണ്ണൂര്‍: സിപിഎമ്മിനെതിരെ പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎം യോഗത്തില്‍. സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് തളിപ്പറമ്പ് ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് സുരേഷ് കീഴാറ്റൂര്‍ പങ്കെടുത്തത്. ബുധനാഴ്ച വൈകീട്ട് പൂക്കോത്ത് നട കെ എന്‍ പരിയാരം ഹാളിലായിരുന്നു യോഗം ചേര്‍ന്നത്.
Read Also : അക്കൗണ്ടന്റ്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
വയല്‍ക്കിളി സമര നേതാവ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സുരേഷ് പരസ്യമായി സിപിഎം അനുഭാവം വെളിപ്പെടുത്തിയത്. നേരത്തെ ദേശീയപാത ബൈപ്പാസ് റോഡിനായി കീഴാറ്റൂര്‍ വയലില്‍ മണ്ണിടുന്നതിനെതിരെ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ സിപിഎമ്മിനെതിരെ സമരം നടന്നിരുന്നു.
അന്ന് സമരം ചെയ്ത സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ സിപിഎം ആക്രമണം നടന്നിരുന്നു. ആദ്യഘട്ടത്തില്‍ സമരത്തിനൊപ്പം നിന്ന സിപിഎം പിന്നീട് പിന്മാറുകയായിരുന്നു. തുടര്‍ന്ന് വയല്‍ക്കിളികള്‍ എന്ന സംഘടന രൂപീകരിച്ചാണ് സമരം നടന്നത്. നിലവില്‍ കീഴാറ്റൂരിലെ വയലില്‍ പുതിയ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്.
Post Your Comments