ദുബായ്:റമദാനോടനുബന്ധിച്ച് 587 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ദുബൈ സര്‍ക്കാര്‍ തീരുമാനിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തടവുകാര്‍ക്ക് പുതിയജീവിതം നയിക്കാനുള്ള അവസരം ഒരുക്കുന്നതിനാണ് ശിക്ഷ റദ്ദാക്കി വിട്ടയയ്ക്കുന്നത്. വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ചയാണുണ്ടായത്. നടപടികള്‍ വേഗം പൂര്‍ത്തിയാക്കി പിഴയും ബാധ്യതകളും ഒഴിവാക്കിയാണ് തടവുകാരെ വിട്ടയയ്ക്കുക. ചെയ്തുപോയ തെറ്റുകള്‍ക്ക് പശ്ചാത്തപിച്ച് കുടുംബത്തോടും സമൂഹത്തോടുമൊപ്പം പുതിയ ജീവിതം തുടങ്ങാനുള്ള അവസരമാണ് ശൈഖ് മുഹമ്മദ് തടവുകാര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് ദുബൈയുടെ അറ്റോര്‍ണി ജനറല്‍ ഇസാം ഈസ അല്‍ ഹുമെയ്ദാന്‍ പറഞ്ഞു.
മാപ്പ് ലഭിച്ചവര്‍ പഴയ ജീവിതത്തിലേക്ക് മടങ്ങരുതെന്നും രാജ്യം പുലര്‍ത്തുന്ന സഹിഷ്ണുതയുടെ ഉദാഹരണമാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റമദാന് മുമ്ബ് 3005 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ദുബൈ ജയിലുകളില്‍ നിന്ന് 587 പേരെ മോചിപ്പിക്കുന്നത്.
Post Your Comments