നാമയ്ക്കല്‍: ആശുപത്രികളില്‍ നിന്ന് നവജാത ശിശുക്കളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയ മുന്‍ നഴ്‌സും സംഘവും കേരളത്തിലും കുട്ടികളെ വിറ്റതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇത് സംബന്ധിച്ച് സിബിസിഐഡിക്ക റിപ്പോര്‍ട്ട് കൈമാറി. കുഞ്ഞുങ്ങളെ തങ്ങളുടെ അന്വേഷണ പരിധിക്ക് പുറത്തേക്കും വില്‍പ്പന നടത്തിയിട്ടുള്ളതായി കണ്ടെത്തിയതോടെയാണ് സംസ്ഥാന പോലീസ് അന്വേഷണം കൈമാറിയത്.
കഴിഞ്ഞ ആഴ്ചയാണ് കുട്ടികളെ വില്‍ക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. ഇതിലെ മുഖ്യ കണ്ണിയായ 48കാരിയായ മുന്‍ നഴ്സും, തമിഴ്നാട്ടില്‍ തന്നെയുള്ള ഒരാളും തമ്മില്‍ കുട്ടിയെ വില്‍ക്കുന്നതു സംബന്ധിച്ച് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുന്‍ നഴ്്‌സ് ആയിരുന്ന അമുതയും ഭര്‍ത്താവും സംഘവും അറസറ്റിലായത്.
ആശുപത്രികളിലും, മെഡിക്കല്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളും, പുരുഷന്‍മാരും അറസ്റ്റിലായ കൂട്ടത്തില്‍ ഉള്‍പ്പെടും. 14 കുട്ടികളെ ഈ സംഘം കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റിട്ടുണ്ടെന്നാണ് മൊഴി. തമിഴ്നാടിന് പുറത്ത് ബെംഗളൂരു, കണ്ണൂര്‍ എന്നിവിടങ്ങലും കുട്ടികളെ വില്‍പ്പന നടത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി നാമയ്ക്കല്‍ മേഖലയില്‍ പ്രസവിച്ചവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
Post Your Comments