Latest NewsIndia

വീണ്ടും വിവാദ പരാമര്‍ശവുമായി സത്പാല്‍ സിംഗ് സത്തി

മാന്‍ഡി: വീണ്ടും വിവാദ പരാമര്‍ശവുമായി ഹിമാചല്‍പ്രദേശിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ സിംഗ് സത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിരല്‍ചൂണ്ടുന്നവരുടെ കൈ അരിയുമെന്ന വിവാദ പരാമര്‍ശമാണ് സത്പാല്‍ നടത്തിയത്.

നരേന്ദ്ര മോദിക്കെതിരെ ഏതെങ്കിലും ഒരാള്‍ വിരല്‍ ചൂണ്ടിയാല്‍ ഞങ്ങള്‍ അയാളുടെ കൈ വെട്ടും. മാന്‍ഡിയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിലാണ് സത്പാല്‍ സിംഗ് സത്തി വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വിവാദ പരാമര്‍ശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി നേരിട്ട വ്യക്തിയാണ് സത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്പാല്‍ സിംഗിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. 24 മണിക്കൂര്‍ സമയത്തേക്കാണ് വിലക്ക്.സത്പാല്‍ സിംഗിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button