കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ നാവികസേനയുടെ ഭാഗമാകുന്നു. ഐഎന്‍ എസ് വിക്രാന്ത് ആണ് 2021ല്‍ നാവികസേനയുടെ ഭാഗമാകുന്നത്. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ അറിയിച്ചതാണ് ഇക്കാര്യം . വിക്രാന്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ കൊച്ചിയിലെ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിക്രാന്ത് സേനയുടെ ഭാഗമാകുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തന പരീക്ഷണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് നാവികസേനാ മേധാവി അറിയിച്ചിരിക്കുന്നത്. 40,000 ടണ്‍ ഭാരമുള്ള സ്റ്റോബാന്‍ ഇനത്തില്‍ പെട്ട ഐഎന്‍എസ് വിക്രാന്തിന് 3500 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. 30 യുദ്ധവിമാനങ്ങളെയും പത്തോളം ഹെലികോപ്ടറുകളെയും ഒരേസമയം ഡെക്കില്‍ ഉള്‍ക്കൊള്ളാന്‍ വിക്രാന്തിന് കഴിയും.
Post Your Comments