തിരുവനന്തപുരം: ഇ കെ നായനാരുടെ കാലത്ത് ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹം ഇന്നും മാന്യനായിരിക്കുന്നതെന്ന് വി ടി ബല്‍റാം എംഎല്‍എ. ഒരു പ്രമുഖ മാധ്യമം നടത്തിയ ചർച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാന്യനായും ജനകീയനായും സരസനായും തറവാട്ടുകാരണവരായുമൊക്കെ ഇ കെ നായനാര്‍ നിലനില്‍ക്കുന്നത് അദ്ദേഹം ഓഡിറ്റ് ചെയ്യപ്പെടാത്തതുകൊണ്ടാണ്. നായനാരുടെ പഴയ പ്രസ്താവനകള്‍ ഓരോന്നായി എടുത്ത് പരിശോധിച്ചാല്‍ അതില്‍ വലിയ സ്ത്രീവിരുദ്ധത കണ്ടെത്താനാകുമെന്നായിരുന്നു ബൽറാമിന്റെ പരാമർശം.
Post Your Comments