ഗുര്‍ഗോണ്‍: മുംബെെയിലെ തെരുവില്‍ ഹോളി ദിനത്തില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന സ്ത്രീകളുള്‍പ്പെടെയുളള മുസ്ലീം കുടുംബത്തെ ഒരു കൂട്ടം ഗുണ്ടകള്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൊടും പ്രതിഷേധവുമായി മര്‍ദ്ദനത്തിന് ഇരയായ കുടുംബം. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാത്ത പക്ഷം കൂട്ട ആത്മഹത്യ ചെയ്യുമെന്ന് കുടും ബം ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. തങ്കളെ അക്രമിച്ചവരെ പിടികൂടാന്‍ പോലീസ് സന്നദ്ധരാകുന്നില്ല എന്ന് മാത്രമല്ല അവര്‍ക്ക് വേണ്ട സൗകര്യങ്ങളും നിയമപാലകര്‍ ഒരുക്കുന്നുവെന്ന് കുടുംബം ആരോപിച്ചു. .
രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പൊലീസും പ്രാദേശിക ഭരണകൂടവും ഒന്നും കണ്ടില്ലെന്ന ഭാവം നടിക്കുന്നുവെന്ന് കുടുംബം പരിതപിച്ചു. വീട്ടില്‍ വന്ന് സ്ത്രീകളേയും പെണ്‍കുട്ടികളേയും ഉള്‍പ്പെടെയാണ് പാകിസ്ഥാനിലേയ്ക്ക് പോകൂ, എന്നാക്രോശിച്ച് വടിയും ലാത്തിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത് .ഈ കാര്യം എല്ലാവര്ക്കും പച്ചവെളളം പോലെ വ്യക്തമാണ് എന്നിട്ടും ആക്രമികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.
എഫ് ഐ ആര് പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്താന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുവെന്നും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കുടുംബത്തിലെ അംഗങ്ങള്‍ക്കെതിരേയും പോലീസ് കേസെടുത്തിരിക്കുകയാണെന്നും കുടുംബത്തിലെ ഒരു അംഗം പറയുന്നു. ഗുര്‍ഗോണില്‍ മാര്‍ച്ച് 21നാണ് സംഭവം നടന്നത്. വീടിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മുസ്ലീം കുടുംബത്തിലെ അംഗങ്ങളെ 25 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.
Post Your Comments