ന്യൂഡല്‍ഹി: പാക് നാവികസേനയുടെ കൈവശമുള്ള അഞ്ച് അന്തര്‍വാഹിനികളില്‍ നാലെണ്ണവും തകരാറിലായതോടെ പാകിസ്ഥാന് ചൈനയുടെ തേടിയെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പാകിസ്ഥാന്റെ നാവികസേന അത്ര ശക്തമല്ലാത്തതിനാല് പുല്‍വാമ ആക്രമണത്തിനുശേഷം സമുദ്രത്തില്‍ പാക് സൈനിക ബലം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ സഹായം തേടിയതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞത്.
ഫ്രഞ്ച് നിര്‍മിത അഗോസ്റ്റ 90ബി എന്ന അന്തര്‍വാഹിനികളാണ് പാകിസ്ഥാന് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതേസമയം, പാകിസ്ഥാന്റെ അഞ്ചാമത്തെ അന്തര്‍വാഹിനിയും ഭാഗികമായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലാണെന്ന് പേരുവെളിപ്പെടുത്താത്ത ഔദ്യോഗിക വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.ഭീകരാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 14-ന് കശ്മീരില്‍ 40സി.ആര്.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി ഫെബ്രുവരി 26ന് വ്യോമാക്രമണത്തിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്.
തിരിച്ചടിക്ക് പിന്നാലെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ പാകിസ്ഥാന്റെ അന്തര്‍വാഹിനികള്‍ കാണപ്പെട്ടിരുന്നു. എന്നാല്‍, പാകിസ്ഥാന് നാവിക സേനയെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും എന്തു സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി.ഇഹ്റിനിടെ പഞ്ചാബ് അതിർത്തിയിൽ ഇന്നലെ എഫ് 16 വിമാനങ്ങൾ പാകിസ്ഥാൻ ഇറക്കിയിരുന്നു. എന്നാൽ ഇന്ത്യയുടെ സുഖോയിയും മിറാഷും പറന്നുയർന്നതോടെ പാകിസ്ഥാൻ വിമാനങ്ങൾ പിന്തിരിയുകയായിരുന്നു.
Post Your Comments