അണു കുടുംബം ആയെങ്കിലും വ്യക്തികൾ തമ്മിലുള്ള അടുപ്പങ്ങൾ കുറഞ്ഞുവരികയാണെന്നാണ് റിപ്പോർട്ട്. ആവശ്യക്കാർക്ക് സൗഹൃദവും ആശ്വാസവും നല്‍കാൻ ചൈനയിൽ നിരവധി യുവതികള്‍ സേവനവുമായി രംഗത്ത്. ന്യായമായ വിലയും ഇതിനു നല്‍കണം.
‘സ്ട്രീറ്റ് ഗേള്‍ഫ്രണ്ട്സ്’ എന്നാണ് ഈ പുതിയ സൗഹൃദത്തിന്‍റെ പേര്. സതേണ്‍ വീക്കിലിയാണ് പുതിയ, പണം നല്‍കിയുള്ള സൗഹൃദം വളർന്നു വരുന്നതിനെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആലിംഗനത്തിന് ഒരു യുവാൻ (11.58 രൂപ), ചുംബനത്തിന് 10 യുവാൻ (115 രൂപ), സിനിമ കാണാൻ 15 യുവാൻ (173 രൂപ) എന്നിങ്ങനെ എഴുതിയ ഒരു ബോർഡ് സഹിതം ഒരു യുവതി ഷെൻഷെൻ മെട്രോ സ്റ്റേഷനില്‍ കിയോസ്‌ക് സ്ഥാപിച്ചെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
read also : അപകടകരമാംവിധം കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്കു ചാടിയ യുവാവ് അറസ്റ്റില്‍
‘വീട്ടുജോലികളില്‍ സഹായിക്കാൻ 20 യുവാൻ (231 രൂപ), നിങ്ങളോടൊപ്പം കുടിക്കാൻ മണിക്കൂറിന് 40 യുവാൻ (463 രൂപ)” എന്നെഴുതിയ പ്ലക്കാർഡുകളുമായി രണ്ട് സ്ത്രീകള്‍ കടകള്‍ സ്ഥാപിച്ചതായും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘തെരുവ് കാമുകി’ സേവനം നിലവില്‍ ചൈനയുടെ നിയമത്തിന് പുറത്താണെന്നും ഇത് വേശ്യാവൃത്തിയിലേക്കോ മറ്റ് ലൈംഗിക സേവനങ്ങളിലേക്കോ വളരെ വേഗം എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്ന് സിചുവാൻ ഹോങ്കി നിയമ സ്ഥാപനത്തിലെ അഭിഭാഷകനായ ഹീ ബോ പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്.
Post Your Comments