കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ മീടു വെളിപ്പെടുത്തലില്‍ ആര്‍ട് പ്രഫഷണല്‍ റിയാസ് കോമുവിനെതിരായ അന്വേഷണം അവസാനിപ്പിച്ചു. കോമുവിനെതിരായി കഴിഞ്ഞ ആഴ്ചകളില്‍ പരാതികളൊന്നും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി മുസ്രിസ് ബിനാലെയുടെ സംഘാടകരായ ബിനാലെ ഫൗണ്ടേഷന്‍ അന്വഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കൊച്ചി മുസ്രിസ് ബിനാലെയുടെ സമാപന ചടങ്ങില്‍ കെബിഎഫ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അജ്ഞാതയായ യുവതിയുടെ വെളിപ്പെടുത്തലിനെ ആസ്പദമാക്കി മുന്‍ കേരള ചീഫ് സെക്രട്ടറി ആയിരുന്നു ലിസ്സി ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്തരിക പരാതി സമിതിയായിരുന്നു കോമുവിനെതിരെ അന്വേഷണം നടത്തിയത്. തുടര്‍പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. സമിതിയുടെ നിര്‍ദേശം ഉള്‍ക്കാണ്ടതില്‍ നിന്നാണ് കെബിഎഫ് ഇത്തരം ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നടത്
കെബിഎഫ് തനിക്കെതിരെയുള്ള ആരോപണം കൈകാര്യം ചെയ്യുന്ന രീതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് കോമു ഫൗണ്ടേഷനുമായുള്ള എല്ലാ ബന്ധങ്ങളും ഈ മാസം ആദ്യം ഉപേക്ഷിച്ചിരുന്നു. തന്നെ ഡയരക്ടര്‍ ഓഫ് പ്രോഗ്രാം പദവിയില്‍ നിന്നും നീക്കിയ ബിനാലെയുടെ നിലവിലെ ക്യുറേറ്റര്‍ അനിതാ ഡുബെയ്ക്കെതിരെയും കോമു വിമര്‍ശനം ഉന്നയിച്ചിരുന്നു.
തന്നെ മനപ്പൂര്‍വം കുടുക്കാനും ബിനാലയെ തകര്‍ക്കാനുമുള്ള ശ്രമമാണിതെന്നും, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആയിരുന്നു റിയാസ് കോമുവിന്റെ വാദം.റിയാസ് കോമു ബിനാലെ സംഘാടക സമിതിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുമെന്നും കെബിഎഫിന്റെ പ്രസ്താവനയില്‍ പറയുന്നതായി പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു
Post Your Comments