KeralaLatest News

തിരയിൽപ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

കൊ​ല്ലം: കൊല്ലം ബീച്ചിൽ കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി.പറക്കുളം സ്വദേശി നിൽകുമാർ (23) ഭാര്യ ശാന്തിനി(19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൊല്ലം പോര്‍ട്ടിന് സമീപമാണ് മൃതദേഹം അടിഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ക​ഴി​ഞ്ഞ​ ദി​വ​സം ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം ബീ​ച്ചി​ലെ​ത്തി​യ ഇ​രു​വ​രും കാ​ല്‍ ക​ഴു​കു​ന്ന​തി​നി​ട​യി​ല്‍ തി​ര​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു​ ദി​വ​സ​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യിരുന്നി​ല്ല.  സുനിൽകുമാറിന്‍റെ സഹോദരഭാര്യയുടെ ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ പെരുമണിലേക്ക് പോയതായിരുന്നു ഇരുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button