മലപ്പുറം: ആറ് ദിവസം മുമ്പ് കാണാതായ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി സനൂപിന്റെ മൃതദേഹം താനൂർ കടലിൽ നിന്ന് കണ്ടെത്തി. താനൂർ കടലിൽ നിന്നും ഒമ്പത് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മുഖം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഫിഷറീസ് ഓഫീസിൽ അറിയിക്കുകയായിരുന്നു.
read also: 14 വര്‍ഷത്തെ വനവാസമല്ല, അഞ്ഞൂറ് വര്‍ഷത്തിന് ശേഷം രാമന്‍ വീട്ടില്‍ തിരിച്ചെത്തി: മോദി
മലപ്പുറം ഫിഷറീസ് സ്റ്റേഷൻ എഡിഎഫ് എ.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം ഫിഷറീസ് മറൈൻ ഗാർഡ് അരുൺ ചേളാരിയുടെ നേതൃത്വത്തിൽ താനൂരിൽ നിന്നും ഫിഷറീസ് റെസ്‌ക്യൂ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments