Latest NewsNewsIndia

മകൻ മരിച്ചതറിയാതെ അന്ധരായ മാതാപിതാക്കള്‍ ഒപ്പം കഴിഞ്ഞത് നാല് ദിവസം

വീട്ടില്‍നിന്നും ദുർഗന്ധം വരുന്നതറിഞ്ഞ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ മാതാപിതാക്കള്‍ ഒപ്പം കഴിഞ്ഞത് നാല് ദിവസം. ഹൈദരാബാദിലെ ബ്ളൈൻഡ്‌സ് കോളനിയിലാണ് സംഭവം. 30കാരനായ മകൻ ദിവസങ്ങള്‍ക്ക് മുൻപ് മരിച്ചു എന്നത് തിരിച്ചറിയാതെ പൂർണമായും അന്ധരായ മാതാപിതാക്കള്‍ കൂടെ കഴിയുകയായിരുന്നു.

read also: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ഇവരുടെ വീട്ടില്‍നിന്നും ദുർഗന്ധം വരുന്നതറിഞ്ഞ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള നാഗോളേ പൊലീസ് സ്റ്റേഷനില്‍ നിന്നും സ്റ്റേഷൻ ഹെഡ് ഓഫീസർ സൂര്യ നായകിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയപ്പോള്‍ വൃദ്ധദമ്പതികള്‍ മകനോട് വെള്ളം വേണമെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെടുന്നതാണ് കണ്ടത്. ഇരുവരും ഭക്ഷണമോ വെള്ളമോ കഴിക്കാതെ അർദ്ധ‌ബോധാവസ്ഥയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു.

ദമ്പതികളുടെ ഇളയ മകനാണ് മരിച്ചത്. ഇയാള്‍ ഇവർക്കൊപ്പം തന്നെയായിരുന്നു താമസം. ഉറക്കത്തിലാണ് ഇയാള്‍ മരിച്ചത് എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മൃതദേഹത്തിന് നാല് മുതല്‍ അഞ്ച് ദിവസം വരെ പഴക്കമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button