തൃശൂര്‍: തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പുകളില്‍ നിന്നും പൂര്‍ണ വിലക്കേര്‍പ്പെടുത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ആനപ്രേമികളുടെ ഇടിയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
ആനയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഉത്സവ എഴുന്നള്ളിപ്പുകള്‍ അടക്കമുള്ള പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നുമാണ് അധികൃതരുടെ ഉത്തരവ്. എന്നാല്‍ ഇതിനെതിരെ ആനപ്രേമി സംഘവും, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫാന്‍സുകാരും രംഗത്തെത്തി. വിലക്കേര്‍പ്പെടുത്തിയ ഉത്തരവിനെതിനെ ഞായറാഴ്ച രാവിലെ 10ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനി തേക്കേ ഗോപുരനടയില്‍ ഇവരുടെ പ്രതിഷേധ പരിപാടി നടക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ എഴുന്നള്ളിപ്പിനെ കൊണ്ടുവന്ന ആന പടക്കം പൊട്ടിച്ചപ്പോള്‍ ഇടയുകയും രണ്ടു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് എഴുന്നള്ളിപ്പുകളില്‍ നിന്നും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തെച്ചിക്കോട്ടുകാവം രാമചന്ദ്രന്റെ ആക്രമണത്തില്‍ ഇതുവരെ 13 പേരാണ് മരിച്ചത്.
Post Your Comments