Latest NewsFootballSports

2022 ലോകകപ്പ്; കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നല്‍കാന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന് താല്‍പര്യം

2022 ലെ ഖത്തര്‍ ലോകകപ്പില്‍ കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നല്‍കാന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന് താല്‍പര്യമെന്ന് റിപ്പോര്‍ട്ട്. ഫിഫയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കഴിഞ്ഞ മാസം കുവൈത്ത് അമീറിനെ സന്ദര്‍ശിച്ചതും കഴിഞ്ഞ ഞായറാഴ്ച ഒമാന്‍ സന്ദര്‍ശിച്ചതും ഈ ഉദ്ദേശ്യത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

2026 ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം 48 ആക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്ത ലോകകപ്പില്‍ തന്നെ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിഫ എന്നാണു റിപ്പോര്‍ട്ടുകള്‍. ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തുമ്പോള്‍ കളികള്‍ 80 ആയി ഉയരുകയും 12 സ്റ്റേഡിയങ്ങള്‍ വേണ്ടിവരികയും ചെയ്യും. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ് നിശ്ചയിച്ചിട്ടുള്ളത്. 32 ടീമുകള്‍ പങ്കെടുക്കുമ്പോള്‍ 28 ദിവസങ്ങളിലായി 64 മത്സരങ്ങളാണ് ഉണ്ടാവുക. എട്ട് സ്റ്റേഡിയങ്ങളാണ് ഇതിനായി ഖത്തര്‍ സജ്ജീകരിക്കുന്നത്.

ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് കുവൈത്തിനും ഒമാനും സഹ ആതിഥേയത്വ സാധ്യത തെളിയുന്നത്. ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്റീനോ അടുത്തിടെ ഇരു രാജ്യങ്ങളിലും നടത്തിയ സന്ദര്‍ശനത്തില്‍ ഈ വിഷയം ചര്‍ച്ചയായതായാണ് സൂചന. ഫ്‌ലോറിഡയില്‍ അടുത്തയാഴ്ച നടക്കുന്ന ഫിഫ യോഗത്തില്‍ ടീമുകളുടെ എണ്ണം സംബന്ധിച്ചു അന്തിമ തീരുമാനം ആകുമെന്നാണ് കരുതപ്പെടുന്നത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് ചുരുങ്ങിയത് 40000 ആളെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയം വേണമെന്നാണ് ഫിഫയുടെ നിബന്ധന. 65000 പേരെ ഉള്‍ക്കൊള്ളുന്നതാണ് കുവൈത്തിലെ ജാബിര്‍ സ്റ്റേഡിയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button