മോ മോ ബാക്ക് – : ഭയാനകമായ ഒരു വെളിപ്പെടുത്തലിലൂടെയാണ് മോമോ ഇപ്പോഴും തക്കം പാര്‍ത്തിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. യുകെയില്‍ മോമോയുടെ പിടിയില്‍ അകപ്പെട്ട ജെമ്മ എന്ന കുട്ടിയുടെ അമ്മയായ സാം ആണ് അവരുടെ മകള്‍ മോമോയുടെ അടിമയാണെന്നും അതിന്റെ പിടിയിലാണെന്നും വെളിപ്പെടുത്തിയത്. പെപ്പ പിഗ് എന്ന കാര്‍ട്ടൂണ്‍ മാത്രമാണ് തന്റെ 5 വയസുകാരിയായ മകള്‍ കണ്ടിരുന്നതെന്നും എന്നാല്‍ തന്റെ മകളുടെ പ്രോഗ്രാമുകള്‍ മോമോ ഹാക്ക് ചെയ്തതോടെയാണ് കുട്ടി ഈ വിചിത്ര ജീവിയുടെ പിടിയിലായതെന്നാണ് ജെമ്മയുടെ അമ്മ പറയുന്നത്.
മോമോയുടെ പിടിയില്‍ പെട്ടതിന് ശേഷം മോമോ കുട്ടിയോട് പറഞ്ഞത് പ്രകാരം കുട്ടി ഇപ്പോള്‍ ആ ജീവിയെ പോലെ തന്നെ മുടിയൊക്കെ വെട്ടി മുന്നോട്ട് അലസമായി അളിച്ചിട്ട് മോമോയുടെ ഉണ്ടകണ്ണുകള്‍ പോലെ പുറത്തേക്ക് തളളി കണ്ണുകള്‍ അടക്കാതെയാണ് ജെമ്മ ഉറങ്ങുന്നതെന്നാണ് ജെമ്മയുടെ അമ്മ സാം പറയുന്നത്.
മോമോയുമായി താതമ്യം പ്രാപിച്ച കുട്ടി പിന്നീട് പറയുന്നതെന്നുംഅനുസരിക്കാതെ വരികയും പിന്നീട് ആത്മഹത്യ പ്രവണതയിലേക്ക് നയിക്കപ്പെടുകയുമാണ് ചെയ്യുന്നതായി മനശാസ്ത്ര വിദഗ്ദര്‍ പറയുന്നത്. ഇനി ഒരു കുട്ടിക്കും തന്റെ ജെമ്മയെ പോലെ അവസ്ഥ വരരുതെന്ന് കരുതിയാണ് താനിത് തുറന്ന് പറയുന്നതെന്ന് കുട്ടിയുടെ അമ്മ സാം വിശദീകരിച്ചു.
Post Your Comments