ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. മൂന്ന് തവണയില്‍ കൂടുതല്‍ എണ്ണ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതിന്റെ പോഷകഗുണങ്ങള്‍ നഷ്ടമാകും. കൂടാതെ, നിരവധി അസുഖങ്ങളും പിടിപെടാം.
ശരീരത്തിന് ദോഷം ചെയ്യുന്ന റ്റിപിസിയുടെ അംശം അമിതമായി ശരീരത്തിലെത്തുന്നു. അത് ഫാറ്റി ലിവര്‍, കൊളസ്ട്രോള്‍, പ്രമേഹം പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കുന്നു. മാര്‍ച്ച് 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. പഴകിയ എണ്ണ ഉപയോഗിക്കുന്നത് വയറ് അസ്വസ്ഥമാക്കുകയും, ദഹനപ്രശ്നങ്ങളുണ്ടാക്കുകയും വയറ്റില്‍ കൂടുതല്‍ ഗ്യാസ് ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഒരുപക്ഷേ ഇത് കാരണമായേക്കും. ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് എഫ്എസ്എസ്എഐയുടെ മുന്നറിയിപ്പ്.
Post Your Comments