ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ കോണ്‍ഗ്രസുമായുള്ള ഭിന്നത വീണ്ടും പരസ്യമായി പ്രകടിപ്പിച്ച് മായാവതി രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മില്‍ യാതോരു വ്യത്യാസവുമില്ലെന്നും ഇരു പാര്‍ട്ടികളും തീവ്രവാദികളാണെന്നും മായാവതി തുറന്നടിച്ചു. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാാഥ് സര്‍ക്കാരിനേയും മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനേയും താരതമ്യപ്പെടുത്തിയായിരുന്നു മായാവതിയുടെ പരാമര്‍ശം .
കഴിഞ്ഞ ദിവസമാണ് സര്‍വ്വകലാശാലയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനാണ് അലിഗ്രഫ് മുസ്ലിം സര്‍വ്വകലാശാല ചെയര്മാന് അടക്കം 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയിതത്. ഇതിനോടുള്ള പ്രതികരണമായാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധത്തിന്റെ പേരില്‍ മുന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത കാര്യവും ചൂണ്ടിക്കാണിച്ചത്. ഇരു പാര്‍ട്ടികളും തീവ്രവാദികളാണ്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ജനങ്ങള്‍ അത് കാട്ടി തരൂവെന്നും മായാവതി പറഞ്ഞു.
Post Your Comments