അഗര്‍ത്തല : റബ്ബര്‍ ഉല്‍പ്പാദന മേഖലയില്‍ കേരളത്തെ മാതൃകയാക്കൂവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. റബര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കേരളം ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ കണ്ട് പഠിക്കാനും അത് പ്രാവര്‍ത്തികമാക്കാനുമാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം.
സാധാരണ കാലാവസ്ഥയിലും മഴക്കാലത്തും നഷ്ടം സംഭവിക്കാത്ത രീതിയില്‍ റബര്‍ പാല് സംഭരിക്കാനും അനുബന്ധ ഉത്പന്നങ്ങള്‍ ശേഖരിക്കാനും സാധിക്കണം. ത്രിപുരയിലെ റബര്‍ ഉത്പാദനത്തിന് അത് വലിയ ഊര്‍ജം പകരുമെന്നും ഒരു സെമിനാറില്‍ ബിപ്ലബ് കൂട്ടിച്ചേര്‍ത്തു. ത്രിപുര വികസന കോര്പറേഷന് സംഘടിപ്പിച്ച സെമിനാറിലാണ് ബിപ്ലബിന്റെ പരാമര്‍ശം.
ഇന്ത്യയില്‍ കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം റബര്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ത്രിപുര. 85,000 ഹെക്ടറിലുള്ള റബര്‍ കൃഷിയിലൂടെ പ്രതിവര്‍ഷം 65,330 ടണ്‍ റബറാണ് ത്രിപുര ഉത്പാദിപ്പിക്കുന്നത്.
Post Your Comments