Latest NewsKeralaIndia

തെരഞ്ഞെടുപ്പില്‍ എം.എ. ബേബി മത്സരിക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎ ബേബി മത്സരിക്കേണ്ടെന്ന് പോളിറ്റ്ബ്യൂറോ. എംഎ ബേബിക്കും മത്സരിക്കുന്നതിനോട് താത്പര്യമില്ലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കേരളത്തില്‍ പോരാട്ടം കനത്തതായിരിക്കുമെന്നും സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പോളിറ്റ് ബ്യൂറോ തീരുമാനം. പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീം ഒഴികെ ആരും മത്സരരംഗത്തുണ്ടാവില്ല.

ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഐഎം രാഷ്ടീയ സഖ്യത്തിനില്ലെന്ന് സീതാറാം യെച്ചുരി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള ഘടകം വിജയ സാധ്യതയാണ്. ബംഗാളില്‍ ബിജെപി വിരുദ്ധ തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ നേടുകയാണ് ലക്ഷ്യം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തുക കേന്ദ്രത്തില്‍ ബിജെപി വിരുദ്ധ സര്‍ക്കാറിനെ അധികാരത്തിലേറ്റുക, എന്നിവയാണ് നിലവില്ല! ലക്ഷ്യങ്ങളെന്നും , യെച്ചൂരി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button