മുംബൈ : കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭാരതി എയര്‍ടെല്ലിന് നഷ്ടമായത് 5.7 കോടി ഉപയോക്താക്കളെ. കമ്പനി തന്നെയാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. ഇതനുസരിച്ചു ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 28.42 ഉപയോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. ട്രായ് കണക്കിലേക്ക് വരുമ്പോൾ നവംബര്‍ അവസാനം 34.1 കോടി മൊബൈല്‍ ഉപയോക്താക്കളാണ് എയര്‍ടെല്ലിനുണ്ടായിരുന്നത്.
5.7 കോടി ഉപയോക്താക്കള്‍ വിടപറഞ്ഞതോടെ ആകെ വരിക്കാരുടെ എണ്ണത്തില്‍ ജിയോയും എയര്‍ടെല്ലും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു. ഡിസംബര്‍ അവസാനം 28 കോടി ഉപയോക്താക്കളാണ് ജിയോയ്ക്കുണ്ടായിരുന്നത്.
4ജി ഉപയോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്ലിനു പുരോഗതിയുണ്ടായി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പാദത്തിന്റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയര്‍ടെല്ലിന് ഉണ്ടായിരുന്നത്. 4ജി, 3ജി, 2ജി വരിക്കാർ ഉള്‍പ്പെടുന്നതാണ് എയര്ടെല്ലിനെങ്കിൽ ജിയോയുടേത് 4ജി വരിക്കാര്‍ മാത്രമാണ്.
Post Your Comments