ന്യൂ ഡൽഹി : വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എഴുത്തുകാരി എം ലീലാവതിക്ക്. ‘ശ്രീമദ് വാത്മീകി രാമായണം’ എന്ന സംസ്കൃത കവിതയുടെ വിവർത്തനത്തിനാണ് പുരസ്കാരം ലഭിച്ചത്. കെ. ജയകുമാര്‍, കെ. മുത്തുലക്ഷ്മി, കെ.എസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം .
സ്കരന്‍-മണിയന് പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകം തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കുളച്ചല്‍ മുഹമ്മദ് യൂസഫും പുരസ്കാരത്തിനു അർഹനായി. തിരുടന്‍ മണിയന്‍പിള്ള’ എന്ന പുസ്കത്തിനാണ് പുരസ്കാരം. തകഴിയുടെ ചെമ്മീന്‍ രാജസ്ഥാനി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത മനോജ് കുമാര്‍ സ്വാമിയും പുരസ്കാരം നേടി. നാ ബാര്‍ ജാല്’ എന്നാണ് പുസ്തകത്തിന്റെ പേര്.
Post Your Comments