ന്യൂഡല്‍ഹി: തുടര്‍ച്ചയായി തന്റെ ഓഫീസുകളിലും വസതിയിലും നടക്കുന്ന റെയിഡിനെതിരെ പ്രതികരിച്ച് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹുഡയുടെ പുത്രന് ദീപേന്ദര്‍ ഹുഡ. റെയിഡുകള്‍ പിതാവിനെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ റെയിഡുകളിലൂടെ തന്നെ നിശബ്ദനാക്കാന്‍ സാധിക്കില്ലെന്ന് ഭൂപീന്ദര്‍ പറഞ്ഞു. റെയ്ഡ് രാഷ്ട്രീയ വൈരാഗ്യംം തീര്‍ക്കലാണെന്നും തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഭൂപീന്ദര്‍ ഹുഡ പറഞ്ഞു.
ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹുഡയുടെ വസതിയിലും ബന്ധപ്പെട്ട ഓഫീസുകളിലും സിബിഐ റെയ്ഡ് തുടരുകയാണ്. ഹരിയാനയിലെ റോത്തക്കിലെ വസതിയിലും ഡല്‍ഹിയിലെ വിവിധ ഓഫീസുകളിലുമാണ് റെയ്ഡ്. ഗുഡ്ഗാവിലെ 1300 ഏക്കര്‍ ഭുമി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് കൈമാറിയതിന് പിന്നിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
അതേസമയം ഭൂപീന്ദര്‍ ഹുഡ ഹരിയാന മുഖ്യമന്ത്രിയും ഹരിയാനാ വികസന അതോറിറ്റി ചെയര്‍മാനും ആയിരിക്കേ നടത്തിയ വിവിധ ഇടപാടുകളെക്കുറിച്ചും സിബിഐ അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments