അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ സ്മാരകനിര്‍മാണത്തിനായി മഹാരാഷ്ട്ര മന്ത്രിസഭ 100 കോടി രൂപ അനുവദിച്ചു.
ബി ജെ പിയും ശിവസേനയും തമ്മിലുള്ള ബന്ധം പഴയതുപോലെ മധുരമായി നിലനില്ക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം ധനമന്ത്രി സുധീര്‍ മുങ്ങന്തിവര്‍ പറഞ്ഞു. ബിജെപി എല്ലായ്‌പ്പോഴും സഖ്യത്തിന് അനുകൂലമായി നിലകൊള്ളുകയാണെന്നും അതിനാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള കൂട്ടുകെട്ടിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
അനതരിച്ച ബാല്‍സാഹിബ് താക്കറെ ശിവസേനയുടെ നേതാവ് മാത്രമല്ലെന്നും എന്‍ഡിഎ സഖ്യത്തിന്റെ നേതാവാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രാധാന്യം നല്‍കുന്ന നേതാവായി തന്നെ അദ്ദേഹത്തെ എന്നും കരുതുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ലോക്‌സഭാതൈരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപിയും ശിവസേനയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും വീണ്ടും കൈകോര്‍ക്കുന്നതിന്റെ ലക്ഷണമാണ് പുതിയ റിപ്പോര്‍ട്ടുകളലിലൂടെ വ്യക്തമാകുന്നത്.
Post Your Comments