മുംബൈ : റെക്കോർഡ് വരുമാനവുമായി മുന്നേറി ജിയോ. 2018 ന്റെ മൂന്നാം പാദത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 10,383 കോടിയാണ് ജിയോയുടെ ഓപ്പറേറ്റിങ് വരുമാനം. 2017 ഒക്ടോബര്‍ ഡിസംബര്‍ പാദത്തിൽ ഇത് 6,879 കോടിയായിരുന്നു. ഇതിലൂടെ ഒരു വർഷത്തിനുള്ളിൽ 50.9 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുവാൻ കമ്പനിക്ക് സാധിച്ചു. മൂന്നാം പാദത്തിൽ 831 കോടി രൂപയാണ് ജിയോയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇത് 681 കോടി രൂപയായിരുന്നു.
ആളോഹരി റീചാർജ് കുറഞ്ഞിട്ടും വരിക്കാരുടെ എണ്ണം കുത്തനെ കൂടിയത് ജിയോയുടെ ലാഭത്തിൽ 65 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്താൻ കാരണമായി. 28 കോടിയാണ് പുതിയ കണക്കുകൾ പ്രകാരം ജിയോ വരിക്കാരുടെ എണ്ണം. 13.1 കോടിയായിരുന്നുകഴിഞ്ഞ ഡിസംബറിൽ കമ്പനിയുടെ വരിക്കാരുടെ എണ്ണം. ജിയോ വരിക്കാർ മാസം ശരാശരി 10.8 ജിബി ഡേറ്റയും 794 മിനിറ്റ് വോയ്സ് കോളുകളും വിളിക്കുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ട്രായിയുടെ ചില തീരുമാനങ്ങളും കുറഞ്ഞ നിരക്കിലുള്ള താരിഫ് പ്ലാനുകളും ലാഭം നേടുവാൻ ജിയോയെ സഹായിച്ചു.
Post Your Comments