പ്രതിദിന ഡാറ്റാ പരിധി അവസാനിക്കുമ്പോൾ ഭൂരിഭാഗം ആളുകളും ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാറുണ്ട്. പലപ്പോഴും ബൂസ്റ്റർ പ്ലാനുകൾക്ക് അമിത നിരക്കുകളാണ് ടെലികോം കമ്പനികൾ ഈടാക്കാറുള്ളത്. ഇപ്പോഴിതാ പോക്കറ്റ് കാലിയാകാതെ തന്നെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ. പ്രധാനമായും 7 ഡാറ്റ ആഡ്-ഓൺ പ്ലാനുകളാണ് ജിയോയുടെ പക്കൽ ഉള്ളത്. ഏറ്റവും കുറഞ്ഞ നിരക്കായ 15 രൂപ മുതലാണ് ജിയോ ബൂസ്റ്റർ പ്ലാനുകൾ ലഭ്യമാക്കുന്നത്. ഫോണിൽ ഒരു ആക്ടീവ് പ്ലാൻ ഉള്ളവർക്ക് ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിക്കാനാകും. ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ബൂസ്റ്റർ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.
അവശ്യ ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ റീചാർജ് ചെയ്യാവുന്ന ജിയോയുടെ ബൂസ്റ്റർ പ്ലാനാണ് 15 രൂപയുടേത്. ഒരു ബേസിക് പ്ലാനിൽ റീചാർജ് ചെയ്തവർക്ക് തങ്ങളുടെ പ്രതിദിന ക്വാട്ട അവസാനിച്ചാൽ 15 രൂപയുടെ റീചാർജ് പ്ലാൻ തിരഞ്ഞെടുക്കാം. ഈ പ്ലാനിന് കീഴിൽ 1 ജിബി ഡാറ്റ മാത്രമേ
ലഭിക്കുകയുള്ളൂ. നിലവിലുള്ള പ്ലാനിന്റെ അതേ വാലിഡിറ്റിയിൽ തന്നെ ഈ ബൂസ്റ്റർ പ്ലാനും ഉപയോഗിക്കാൻ കഴിയുന്നതാണ്. 15 രൂപയ്ക്ക് പുറമേ, 19 രൂപ, 25 രൂപ, 29 രൂപ, 61 രൂപ, 121 രൂപ, 222 രൂപ എന്നീ നിരക്കുകളിലെല്ലാം ജിയോ ബൂസ്റ്റർ പ്ലാൻ ലഭ്യമാക്കുന്നുണ്ട്.
Also Read: റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം: 25കാരനായ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
Post Your Comments