ബ്രേക്ക് ഫാസ്റ്റിന് ചപ്പാത്തിയോ പൊറോട്ടയോ കഴിക്കുന്നതിനൊപ്പം കൂടി താറാവ് മപ്പാസായാലോ? താറാവ് മപ്പാസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
താറാവിറച്ചി- 400 ഗ്രാം
സവാള- ആറെണ്ണം
നാളികേരം – രണ്ടെണ്ണം
പച്ചമുളക് – രണ്ടെണ്ണം
കറിവേപ്പില – ഒരു തണ്ട്
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മല്ലിപ്പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
ഇഞ്ചി -ചെറിയ കഷ്ണം
വെളിച്ചെണ്ണ – ആറ് ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
ഉണ്ടാക്കുന്ന വിധം
പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് സവാളയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കു ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക. ഉപ്പും നാളികേരത്തിന്റെ മൂന്നാം പാലും ചേര്‍ത്ത് തിളയ്ക്കുന്നതുവരെ ചൂടാക്കുക. താറാവിറച്ചി വെന്തുവെന്ന് കണ്ടാല്‍ നാളികേരത്തിന്റെ രണ്ടാംപാല് ചേര്‍ത്ത് അഞ്ചു മിനിറ്റ് നേരം കൂടി ചെറുതീയില്‍ പാകം ചെയ്യുക. തുടര്‍ന്ന് ഒന്നാം പാല് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റി വെക്കാം.
Post Your Comments