KeralaLatest News

മുന്‍ വിവാഹം മറച്ചുവച്ചു: മുഹൂര്‍ത്ത സമയത്ത് ഗര്‍ഭണിയായ ആദ്യ ഭാര്യയോടൊപ്പം ആഘോഷം നടത്തി യുവാവ്

പത്തനാപുരം: ആദ്യം വിവാഹം ബന്ധം മറച്ചു വച്ച് മറ്റൊരു യുവതിയോട് യുവാവിന്റെ ക്രൂരത. പത്തനാപുരം സ്വദേശിയായ യുവതിയാണ് യുവാവിന്റെ ചതിയില്‍ അകപ്പെട്ടത്. പത്തനാപുരം സ്വദേശികളായ യുവതിയുടേയും യുവാവിന്റേയും വിവാഹം കഴിഞ്ഞ സെപ്റ്റംബറിലാണ് ഉറപ്പിക്കുന്നത്. എന്നാല്‍ ഇയാള്‍ ആദ്യ ഭാര്യയുടെ വിവരം യുവതിയുടെ ബന്ധുക്കളില്‍ നിന്ന് മറച്ചു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹ ദിനത്തില്‍ വരന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഗര്‍ഭണിയായ ആദ്യ ഭാര്യയോടൊപ്പമാണെന്ന് മനസ്സിലായത്.

ബെംഗളൂരുവില്‍ സ്ഥിരമാസമാക്കിയ വരന്‍ ‘ഭാര്യ’യുമൊത്ത് അവിടെയാണ് താമസം. ഇയാളുടെ മാതാപിതാക്കള്‍ നാട്ടിലുമാണ്. എന്നാല്‍ ഇടയ്ക്ക് നാട്ടില്‍ വന്നു പോയ യുവാവ് ആദ്യ ബന്ധത്തിന്റെ കാര്യം ആരെയും അറിയിച്ചിരുന്നില്ല. അതേസമയം വിവാഹം ഉറപ്പിച്ച് നാലുമാസം കഴഇഞ്ഞിട്ടും വരന്‍ വിവാഹിതനാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചില്ല. വിവരം പുറത്തായതോടെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി .അന്വേഷണം നടക്കുകയാണെന്ന് പത്തനാപുരം എസ്‌ഐ പുഷ്പകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button