
ഇടുക്കി : കട്ടപ്പനയിൽപീഡനത്തിനിരയാക്കിയ പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അടുത്തിടെ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് യുവതി വിഷം കഴിച്ചത്. 2022 ജൂണിലാണ് ഇരുപത്തിയൊന്നുകാരനായ എമിൽ വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പിന്നീട് പലതവണ ഇതാവർത്തിച്ചു. പീഡിപ്പിക്കപ്പെട്ടപ്പോൾ പെൺകുട്ടിയുടെ പ്രായം 17 വയസ് ആയിരുന്നതിനാൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
Post Your Comments